മുടങ്ങിയ യൂസർഫീ ചോദിച്ചു ; ഹരിതകർമ സേനാംഗങ്ങളെ മർദ്ദിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതിമാർക്ക് യുവാവിന്റെ മർദനമേറ്റു. കലൂർ ഫ്രീഡം റോഡിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരിതകർമ സേനാംഗങ്ങളായ സിജോ വർഗീസിനും ഭാര്യയ്ക്കുമാണ് ഷാജഹാൻ എന്ന യുവാവിൽനിന്നും മർദനമേറ്റത്. മാലിന്യം എടുക്കുന്നതിന് ഹരിതകർമസേന വീടുകളിൽനിന്നും ഈടാക്കുന്ന തുകയായ ഇരുന്നൂറുരൂപ മുടങ്ങിയത് ചോദിച്ചെത്തിയ ഇവരോട് കലൂർ ഫ്രീഡം റോഡിൽ ഇരുനിലവീടിന്റെ താഴത്തെ നിലയിലുള്ള കുടുംബം യൂസർ ഫീ ഇല്ല എന്നുപഞ്ഞു. തുടർന്ന് ഈ കുടുംബം മുകൾ നിലയിൽ താമസിക്കുന്ന ഷാജഹാന്റെ കുടുംബത്തിൽനിന്നും 200 രൂപ വാങ്ങി നൽകി. ഇതുമായി തിരിച്ചു പോകുമ്പോഴാണ് മുകളിലെ നിലയിൽനിന്നും ഷാജഹാൻ ഇറങ്ങിവന്ന് ആക്രമിച്ചതെന്ന് സിജോ വർഗീസ് പറഞ്ഞു.

കഴുത്തിനും കൈയ്ക്കും പരിക്കേറ്റ സിജോ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കേസ് ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. അതേസമയം, ആക്രമിക്കപ്പെട്ട സിജോയ്ക്കും ഭാര്യക്കുമെതിരേ, തങ്ങളുടെ വീട്ടിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് താഴെ താമസിക്കുന്ന വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളെ മർദിച്ച സംഭവത്തിൽ നടപടി വേണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തുവരുമെന്നും കൗൺസിലർ പ്രജിത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....