സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പബ്ലിക് ആക്കണം ; എച്ച്-1ബി, എച്ച്-4 അപേക്ഷകർക്ക് പുതിയ നിബന്ധനയുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: യു എസിലേക്കുള്ള വിസ അപേക്ഷകർക്ക് സോഷ്യൽ മീഡിയ സ്ക്രീനിംഗ് കർശനമാക്കാനൊരുങ്ങി യുഎസ് സർക്കാർ. ഡിസംബർ 15 മുതൽ എല്ലാ H-1B, H-4 വിസ അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ കൂടി പരിശോധിക്കുമെന്നാണ് യുഎസ് സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിനു മുൻപ് വിദ്യാർത്ഥികളെയും എക്സ്ചേഞ്ച് സന്ദർശകരെയും ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതാണ് ഇപ്പോൾ എച്ച്-1ബി, എച്ച്-4 വിസകൾക്ക് അപേക്ഷിക്കുന്നവർക്കും ബാധകമാക്കിയിരിക്കുന്നത്. പരിശോധന എളുപ്പമാക്കുന്നതിനായി, എച്ച്-1ബി, അവരുടെ ആശ്രിതർ (എച്ച്-4), എഫ്, എം, ജെ എന്നീ നോൺ-ഇമിഗ്രന്റ് വിസകൾക്കായി അപേക്ഷിക്കുന്ന ആളുകൾ എന്നിവർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ സ്വകാര്യതാ ക്രമീകരണങ്ങൾ ‘പബ്ലിക്’ ആയി ക്രമീകരിക്കാൻ നിർദ്ദേശിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി .

യുഎസ് വിസ ഒരു അവകാശമല്ല, മറിച്ചൊരു പദവിയാണ് എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുതിയ ഉത്തരവിലും വ്യക്തമാക്കി. ഓരോ വിസ നിർണ്ണയവും ദേശീയ സുരക്ഷാ തീരുമാനമാണ്, അമേരിക്കക്കാരെ ഉപദ്രവിക്കാൻ അപേക്ഷകർക്ക് ഉദ്ദേശമില്ലെന്ന് ഉറപ്പാക്കാൻ യുഎസ് ജാഗ്രത പാലിക്കണം എന്നും, എല്ലാ വിസ അപേക്ഷകരും പ്രവേശന നിബന്ധനകൾ പാലിക്കുന്നതിനുള്ള യോഗ്യതയും ഉദ്ദേശവും വിശ്വസനീയമായി സ്ഥാപിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.ടെക് തൊഴിലാളികൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷനുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എച്ച്-1ബി വിസയെയാണ്. പുതിയ പരിഷ്കരണം ഇവർക്ക് വെല്ലുവിളികൾ ഉയർത്തിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...