ഡി കെ ശിവകുമാർ മന്ത്രിസഭയിൽ അംഗമായി ഉപ്പള സ്വദേശി യു ടി ഖാദർ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കേരള മന്ത്രിസഭയിൽ കാസർകോട് ജില്ലയിൽ നിന്നും ഇത്തവണ മന്ത്രിമാരില്ലെന്ന നിരാശയ്ക്ക് അറുതിയായി കർണാടക സംസ്ഥാന മന്ത്രിസഭയിൽ കാസർകോടിന്റെ പെരുമ ഉയർത്തിപ്പിടിച്ച് മലയാളി സാന്നിധ്യം. കാസർകോട് ഉപ്പള സ്വദേശിയും പ്രമുഖ കോൺഗ്രസ് നേതാവുമായ മംഗളൂരു എംഎൽഎ യുടി ഖാദറാണ് പുതുതായി അധികാരമേൽക്കുന്ന ഡികെ ശിവകുമാർ മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റത്. മംഗളൂരു മണ്ഡലത്തിൽ നിന്നും അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാദർ കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും അറിയപ്പെടുന്ന ന്യൂനപക്ഷ പ്രതിനിധി കൂടിയാണ്. മുൻപ് കർണാടക മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ച് തിളങ്ങിയിട്ടുള്ള അദ്ദേഹം നിലവിൽ കർണാടക നിയമസഭാ സ്പീക്കറായി പ്രവർത്തിക്കുകയായിരുന്നു.

യുടി ഖാദറിന് പുറമെ മറ്റൊരു മലയാളി കൂടി കർണാടക മന്ത്രിസഭയിൽ അംഗമായി എന്നത് ശ്രദ്ധേയമാണ്. കോട്ടയം സ്വദേശിയായ കെജെ ജോർജ് ആണ് കർണാടക മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിധ്യം. ബെംഗളൂരു കേന്ദ്രീകരിച്ച് ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രമുഖ കോൺഗ്രസ് നേതാവായ ജോർജ് മുൻപ് കർണാടകത്തിലെ സുപ്രധാനമായ ആഭ്യന്തര മന്ത്രി പദവിയും കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് മലയാളി പ്രമുഖർ ഒരേസമയം കർണാടക ഭരണസിരാകേന്ദ്രത്തിൽ മന്ത്രിമാരായി എത്തുമ്പോൾ അത് അതിർത്തി ജില്ലയായ കാസർകോടിനും കേരളത്തിനും ഒരുപോലെ അഭിമാന മുഹൂർത്തമായി മാറുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...