ഉത്രയുടെ മരണം ; ഭര്‍ത്താവും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയില്‍ ; പാമ്പിനെ പതിനായിരം രൂപയ്ക്ക് വിലയ്ക്കുവാങ്ങിയത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചു പാമ്പ് കടിയേറ്റതിന്റെ  ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ വന്നു നിന്ന യുവതി വീണ്ടും പമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പോലീസ് കസ്‌ററഡിയില്‍ എടുത്തു. അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളുമാണ്  പോലീസ് കസ്റ്റഡിയിലുള്ളത്. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25)ആണ് സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്.

സംഭവത്തില്‍ ആദ്യം മുതല്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അണലി കടിച്ച ഉത്ര ചികിത്സക്കുശേഷം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഉത്രയുടെ വീട്ടിലെത്തിയ സൂരജിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ പാമ്പിനെ കൊണ്ടു വന്നതായി ആരോപണമുയര്‍ന്നിരുന്നു. സൂരജും മകനും യുവതിയും കിടന്നുറങ്ങിയ ശീതീകരിച്ച മുറിയില്‍ പാമ്പ് കയറിയതിനെക്കുറിച്ചു ഉത്രയുടെ വീട്ടുകാര്‍ സംശയം ഉന്നയിച്ചിരുന്നു.

ഭര്‍ത്താവ് ഉറക്കത്തില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...