കൊല്ലം : ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവായ സൂരജിനെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്‍റെ ഡിഎന്‍എ പരിശോധനാഫലമാണ് സൂരജിനെതിരെ പുതിയ തെളിവായിരിക്കുന്നത്.
മൂര്‍ഖന്‍ പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് പാമ്പിന്‍റെ ഡിഎന്‍എ പരിശോധനാ ഫലവും. കൊത്തിയപ്പോഴുണ്ടായ മുറിവുകളിലല്ലാതെ ഉത്രയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്‍റെ ഡിഎന്‍എ സാന്നിധ്യമില്ലെന്നാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരിയും ഉള്‍പ്പെടെ ഡിഎൻ എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.