ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കോവിഡ് 19 സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവര്‍ക്കും കോവിഡ് 19 പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച വന്ന പരിശോധനാഫലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.

തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കോവിഡ് 19 പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. ശിവരാജ് സിങ് ചൗഹാനെ ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈറസ് ബാധിതനെങ്കിലും ചൗഹാന്‍ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിക്കിടക്കയില്‍ തുടര്‍ന്നുകൊണ്ട് ചൗഹാന്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത് കാണുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗി മരിച്ച സംഭവം; ഉന്നതരെ രക്ഷിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ബലിയാടാക്കിയെന്ന് വിമർശനം

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ

0
ന്യുഡൽഹി: കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി ഡി.രാജ....

കോംഗോയിൽ എബോള അതിവേഗം പടരുന്നു; മരണസംഖ്യ 600 കടന്നു

0
കോംഗോ: എബോളയുടെ ഏറ്റവും വേഗമേറിയ വ്യാപനം; കോംഗോയിൽ സ്ഥിതി ഗുരുതരം; മരണസംഖ്യ...