ഷൊര്‍ണൂരില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഷൊര്‍ണൂരില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ പരുത്തിപ്രയിലാണ് സംഭവം. ഷൊര്‍ണൂര്‍ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറിനെ ആള്‍ താമസമില്ലാതിരുന്ന ഭാര്യാ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍ സൈനികന്‍ കൂടിയായ ജിത്തുകുമാറിനെ ഇന്ന് രാവിലെയാണ് വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റാരും താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന വീടാണിത്.

ജിത്തു കുമാറിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൊറോണ എന്ന മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായെന്നും ചെറിയ കാര്യത്തിന് പോലും ടെന്‍ഷന്‍ അടിയ്ക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാന്‍ വയ്യെന്നും എഴുതിയിട്ടുണ്ട്. ഓരോ കാര്യത്തിനും എത്തുന്നവര്‍ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. മഹാമാരി പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടല്‍ നേരിടുകയാണെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...