കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടുവിട്ടിറങ്ങി ; ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് ബന്ധുക്കളെ ഏല്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടുവിട്ടിറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തമ്പാനൂര്‍ പോലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ബാദ്ഷാപൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഗുപ്തയെയാണ് (55) കഴിഞ്ഞ ദിവസം മക്കളോടൊപ്പം നാട്ടിലേക്ക് മടക്കി അയച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണം ആണ് മൂന്ന് മാസം മുന്‍പ് ഇയാൾ വീട് വിട്ടിറിങ്ങിയത്. ബനാറസിലെത്തിയ കൃഷ്ണകുമാര്‍ തന്റെ മൊബൈല്‍ഫോണ്‍ വീട്ടിലേക്ക് കൊറിയര്‍ ചെയ്തു. തുടര്‍ന്ന്, പലയിടങ്ങളിലായി വിവിധതരം ജോലി ചെയ്തു. തിരുപ്പൂരിലെ താബൂക്ക് കമ്പനിയില്‍ ജോലി ചെയ്ത കാശുമായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം ലോഡ്ജ് പരിശോധിക്കുന്നതിനിടയിലാണ് തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച കൃഷ്ണകുമാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് മൂന്ന് മാസം മുന്‍പ് വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്. ഇദ്ദേഹത്തെ കാണാതായത് സംബന്ധിച്ച്‌ ബാദ്ഷാപൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മകന്‍ ശശാങ്ക് ഗുപ്ത അറിയിച്ചു. അച്ഛന്‍ വീടുവിട്ടിറങ്ങിയതറിഞ്ഞ് ബാംഗ്ലൂരില്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്ന ശശാങ്ക് ജോലി ഉപേക്ഷിച്ച്‌ ബാദ്ഷാപൂരില്‍ എത്തി സ്വന്തം നിലയിലും അന്വേഷിക്കുകയായിരുന്നു. ശശാങ്ക് ഗുപ്തയും സഹോദരീഭര്‍ത്താവും ഇന്നലെ വിമാനത്തില്‍ തിരുവനന്തപുരത്തും പിന്നീട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലുമെത്തി. തമ്പാനൂര്‍ എസ്.എച്ച്‌. ഒ പ്രകാശിന്റെ നേതൃത്വത്തില്‍ കൃഷ്ണകുമാര്‍ ഗുപ്തയെ സന്തോഷത്തോടെ വീട്ടിലേക്ക് യാത്രയാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...