ലഖ്‌നൗ: ജാതി സെന്‍സസിന് ശേഷം ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കുമെന്ന് മന്ത്രിയും എന്‍ഡിഎ സഖ്യകക്ഷിയുമായ എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും എസ്ബിഎസ്പി സംഘടിപ്പിച്ച റാലിയില്‍ രാജ്ഭര്‍ അവകാശപ്പെട്ടു.വിഭജനം സംബന്ധിച്ച് സൂചിപ്പിച്ചപ്പോള്‍ ‘ഓം പ്രകാശ് ജി, നിങ്ങളുടെ പോയിന്റ് ന്യായമാണ്. എന്നാല്‍ ചിലര്‍ അതിന് എതിരാണ്’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെന്നും മന്ത്രി പറഞ്ഞു.
പിന്നെങ്ങിനെയാണ് ഇക്കാര്യത്തില്‍ മുന്നോട്ട് പോവുകയെന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ഒരു ജാതി സെന്‍സസ് സംഘടിപ്പിക്കും, ഒരിക്കല്‍ നമ്മള്‍ ജാതികള്‍ കണക്കാക്കിയാല്‍, പിന്നീട് അതില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകില്ല’, എന്നായിരുന്നു മോദിയുടെ മറുപടിയെന്നും രാജ്ഭര്‍ പറയുന്നു. സംസ്ഥാനത്തെ നാലായി വിഭജിക്കുമെന്നും പൂര്‍വ്വാഞ്ചൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടാല്‍ ആദ്യ മുഖ്യമന്ത്രി രാജ്ഭര്‍ സമുദായത്തില്‍ നിന്നായിരിക്കുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു































