മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് യൂ റ്റി യൂ സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് യൂ റ്റി യൂ സി സംസ്ഥാന സെക്രട്ടറി അഡ്വ. ടി സി വിജയൻ. മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയും കേന്ദ്ര വിഹിതം വെട്ടികുറച്ചും തൊഴിലുറപ്പ് എന്നത് വി ബി ജി റാംജിയിലൂടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ തൊഴിലാളി വിരുദ്ധ നിയമം നടപ്പാക്കുന്നതിലൂടെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പിൻവലിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുവാനുള്ള കൂലി കുടിശ്ശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യൂ റ്റി യൂ സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടെലഫോൺ ഭവന് മുന്നിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നിയുടെ അധ്യക്ഷതയിൽ ആർ എസ്‌ പി ജില്ലാ സെക്രട്ടറി അഡ്വ.കെ എസ് ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ബിന്ദു വിദ്യാധരൻ, അഡ്വ. ജോർജ്ജ് വർഗീസ്, തോമസ് ജോസഫ്, ആർ എം ഭട്ടതിരി, മധുസൂതനൻ പിള്ള, ബാബു ചാക്കോ, ജോൺസ് യോഹന്നാൻ, മായ സന്തോഷ്‌, ടി കെ ശ്യാമള, ടി സൗദാമിനി, ഷാഹിദ ഷാനവാസ്‌, സത്യാനന്ദൻ, ഹുസൈൻ, ഇസ്മായിൽ, ഷിബു തോമസ് ശിവൻകുട്ടി, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...