‘ഉയരെ’ ജെന്‍ഡര്‍ കാമ്പയിന് ജില്ലയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഉയരെ’ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 20 നിന്നും 50 ശതമാനമായി ഉയര്‍ത്തുക, സുരക്ഷിത തൊഴിലിടം സൃഷ്ടിക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും കാമ്പയിന്റെ വിവരങ്ങള്‍ എത്തിക്കും. രണ്ടാം ഘട്ടത്തില്‍ ഓരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവര്‍ത്തനം നടപ്പാക്കും.

ജില്ലാതല മോണിറ്ററിങ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മുഖേനെയാണ് കാമ്പയിന്‍ നടക്കുന്നത്. വേതനാധിഷ്ഠിത തൊഴിലും സ്ത്രീ പദവിയും ലിംഗസമത്വവും ലിംഗ പദ്ധതിയും, സുരക്ഷിത തൊഴിലിടം കുടുംബശ്രീ ജെന്‍ഡര്‍ പിന്തുണ സംവിധാനം, ഹാപ്പി കേരളം എന്നിവയാണ് വിഷയം. ഡിസംബര്‍ 31 നുള്ളില്‍ ജില്ല, സിഡിഎസ്, എഡിഎസ്തല പരിശീലനവും 2026 ജനുവരി 15 നുളളില്‍ അയല്‍കൂട്ടതല ചര്‍ച്ചയും പൂര്‍ത്തിയാക്കും. 2026 മാര്‍ച്ച് 15 വരെയാണ് കാമ്പയിന്‍. സംസ്ഥാനതല ഫാക്കല്‍റ്റി എം ശാന്തകുമാര്‍, കുടുംബശ്രീ ജെന്‍ഡര്‍ ഡിപിഎം പി ആര്‍ അനുപ, മുന്‍ ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി ടി ശ്രീകുമാരി, റിസോഴ്‌സ് പേഴ്‌സണ്‍ നൈതിക്, സ്‌നേഹിത കൗണ്‍സിലര്‍ എസ് അശ്വതി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അര്‍ച്ചന എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പരിശീലനത്തില്‍ കുടുംബശ്രീ സി.ഡി.എസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. പി മാര്‍, കുടുംബശ്രീ സി. ഡി. എസ് അംഗങ്ങള്‍, വിഷയ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....