കരട് വോട്ടര്‍പട്ടിക പ്രകാശനം ചെയ്തു ; ജില്ലയില്‍ ആകെ 9,49,632 വോട്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേംബറില്‍ പ്രകാശനം ചെയ്തു. ആറന്മുള മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ല കളക്ടര്‍ കൈമാറി. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം 9,49,632 വോട്ടര്‍മാരാണ് നിലവില്‍ ജില്ലയിലുള്ളത്. 4,95,814 പുരുഷന്മാരും 4,53,812 സ്ത്രീകളും ആറ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും. 10,47,976 വോട്ടര്‍മാരാണ് മുമ്പുണ്ടായിരുന്നത്.

മരണം, കണ്ടെത്താന്‍ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താല്‍ 98,334 വോട്ടര്‍മാരെ കണ്ടെത്താനായിട്ടില്ല. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അവകാശവാദവും എതിര്‍പ്പും 2026 ജനുവരി 22 വരെ ഇആര്‍ഒ മാര്‍ക്ക് സമര്‍പ്പിക്കാം. ഇആര്‍ഒ മാര്‍ക്ക് 2026 ഫെബ്രുവരി 14 വരെ നോട്ടീസ് നല്‍കാനും അവകാശവാദവും എതിര്‍പ്പും പരിശോധിക്കാന്‍ ഹിയറിംഗും നടത്താം. മാപ്പിംഗ് നടത്താന്‍ സാധിക്കാത്ത 73,766 വോട്ടര്‍മാര്‍ക്കും ഹിയറിംഗ് നോട്ടീസ് അയക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

മണ്ഡലം തിരിച്ചുള്ള കരട് വോട്ടര്‍പട്ടിക
തിരുവല്ല -1,91,158
റാന്നി – 1,71,788
ആറന്മുള – 2,08,094
കോന്നി -1,84,081
അടൂര്‍ – 1,94,511
തിരുവല്ല സബ്കളക്ടർ സുമിത് എസ് താക്കൂര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഡി സജി, എം മുഹമ്മദ് സാലി, സാം മാത്യൂ, തോമസ് ജോസഫ്, ഇആര്‍ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...