പരസ്യ മദ്യാപാനത്തിനായി ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വഴിയോര വിശ്രമ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: ഉഴവുർ ഗ്രാമപഞ്ചായത്തിൻ്റെ അരീക്കര നാലാം വാർഡിൽ നെല്ലാമറ്റം ഭാഗത്ത് നാട്ടുകാരുടെ ആവശ്യം എന്ന് അവകാശപ്പെട്ട് ഉഴവുർ ബ്ലോക്ക് പഞ്ചായത്തിൻ്റെ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പരസ്യ മദ്യപാനത്തിനായി മാത്രം വഴിയോര വിശ്രമ കേന്ദ്രം ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഡോ. സിന്ധു മോൾ ജേക്കബ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് ജനപ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വാക്കേൽ- നെല്ലാമറ്റം- ഒറ്റത്തങ്ങാടി റോഡിന് അരികിലാണ് ഈ വഴിയോര വിശ്രമ കേന്ദ്രം. ഈ റോഡിലൂടെ ഒരു സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇല്ലാത്തിടത്താണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കാൻ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡിൽ അല്ലാതെ വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ബന്ധപ്പെട്ട വകുപ്പ് അനുമതി നൽകാറില്ല. ഇപ്പോൾ ഗ്രാമീണ റോഡ് അരികിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഫണ്ട് കണ്ടെത്തി ചെലവഴിക്കേണ്ട കീഴ് വഴക്കം ഉണ്ടാക്കിയിരിക്കുകയാണ് ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...