കുറവിലങ്ങാട് : ഉഴവൂരിലെ സിഎഫ്എല്‍ടിസിയില്‍ നിര്‍ത്തിവെച്ച ആര്‍ടിപിസിആര്‍ പരിശോധ പുനരാരംഭിക്കണമെന്ന് പൗരസമിതി. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ തല ഏക സിഎഫ്എല്‍ടിഎസ്സ് പ്രവര്‍ത്തിക്കുന്ന ഉഴവൂരിലെ ഡോ.കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തിയ പരിശോധന പുനസ്ഥാപിക്കണം. സാംപിള്‍ പരിശേധന അവസാനിപ്പിച്ചത് വഴി സ്വാകാര്യ ലാബുകളാണ് കൊള്ളലാഭം കൊയ്യുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധന തികച്ചും സൗജന്യമാണ്.
ഡോ.കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോവിഡ് ചികിത്സ യില്‍ കഴിയുന്ന രോഗികളുടെ കോവിഡ് രോഗ നിര്‍ണ്ണയം നടത്താന്‍ കിലോമീറ്റര്‍ അകലെയുള്ള പാലാ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തണം. ഉഴവൂരിലെ സര്‍ക്കാര്‍ ആശൂപത്രി പരിധിയില്‍ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുവാന്‍ സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും മാത്രമേ ഉള്ളൂ. അടിയന്തരമായി ഉഴവൂരിലെ ഡോ.കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന എത്രയും വേഗത്തില്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഉഴവൂരിലെ പൗരസമിതി ആവശ്യപ്പെട്ടു.