അങ്കമാലി പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അങ്കമാലി എളവൂർ പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി. രാത്രിയിൽ നാട്ടുകാരാണ് പിഴുതു മാറ്റിയത്. ഒമ്പത് സർവേക്കല്ലുകളാണ് ഇങ്ങനെ പഴുത് മാറ്റിയത്. ഇന്നലെ 20 സർവേക്കല്ലുകളാണ് ഇവിടെ സ്ഥാപിച്ചത്. പിഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു. അതിന്മേൽ റീത്തും വച്ചു. അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള സമരം തുടരുകയാണ്. ഇന്നും ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ ഇടാനെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം.

കെ റെയിൽ വിരുദ്ധ സമിതിയുടെ സംസ്ഥാനതലത്തിലുള്ള പ്രതിനിധികൾ ഇന്ന് പ്രദേശം സന്ദർശിക്കും. കല്ലുകൾ നാട്ടിയതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്ന് സർവേ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടത്താൻ ഇടയില്ല എന്നാണ് കെ റെയിൽ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകുമെന്ന് ആലുവ പോലീസും അറിയിച്ചിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...