ഉഴവൂരിലെ സിഎഫ്എല്‍ടിസിയില്‍ നിര്‍ത്തിവെച്ച ആര്‍ടിപിസിആര്‍ പരിശോധ പുനരാരംഭിക്കണം പൗരസമിതി

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : ഉഴവൂരിലെ സിഎഫ്എല്‍ടിസിയില്‍ നിര്‍ത്തിവെച്ച ആര്‍ടിപിസിആര്‍ പരിശോധ പുനരാരംഭിക്കണമെന്ന് പൗരസമിതി. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ തല ഏക സിഎഫ്എല്‍ടിഎസ്സ് പ്രവര്‍ത്തിക്കുന്ന ഉഴവൂരിലെ ഡോ.കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തിയ പരിശോധന പുനസ്ഥാപിക്കണം. സാംപിള്‍ പരിശേധന അവസാനിപ്പിച്ചത് വഴി സ്വാകാര്യ ലാബുകളാണ് കൊള്ളലാഭം കൊയ്യുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധന തികച്ചും സൗജന്യമാണ്.

ഡോ.കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോവിഡ് ചികിത്സ യില്‍ കഴിയുന്ന രോഗികളുടെ കോവിഡ് രോഗ നിര്‍ണ്ണയം നടത്താന്‍ കിലോമീറ്റര്‍ അകലെയുള്ള പാലാ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തണം. ഉഴവൂരിലെ സര്‍ക്കാര്‍ ആശൂപത്രി പരിധിയില്‍ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുവാന്‍ സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും മാത്രമേ ഉള്ളൂ. അടിയന്തരമായി ഉഴവൂരിലെ ഡോ.കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന എത്രയും വേഗത്തില്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഉഴവൂരിലെ പൗരസമിതി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...