താനൂര്‍: സി.പി.എം. മന്ത്രിയായി നിശ്ചയിച്ച വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം ഏത് ആശുപത്രിയിലാണെന്നോ എവിടെയാണെന്നോ ഉള്ള വിവരം ലഭ്യമല്ല.
നിയുക്ത മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍
RECENT NEWS
Advertisment