പോലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ ഉഗ്ര സ്‌ഫോടനം ; ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

വടകര: പോലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ ഉഗ്ര സ്‌ഫോടനം. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനായ ചിത്രദാസിന്റെ  വീട്ടിലാണ് ചൊവാഴ്‌ച രാത്രി പത്തേകാലോടെ സ്‌ഫോടനമുണ്ടായത്. കളരിയുള്ളതില്‍ ക്ഷേത്രത്തിനടുത്തുള്ള ചിത്രദാസിന്റെ  വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം നടന്നത്. ​സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാവാം സ്ഫോടനത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിയുള്ള സ്ഫോടനത്തിന് ഇത്രയും ശേഷിയുണ്ടാവുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. സ്ഫോടനം നടന്നതിന് ശേഷം പ്രദേശത്താകെ വെടിമരുന്നിന്റെ  മണം ഉണ്ടായതായും പ്രദേശവാസികള്‍ പറയുന്നു.

സ്ഫോടനത്തില്‍ പ്രദേശത്തെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചിത്രദാസിന്റെ  ഇരുനില വീടിനും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. ചിത്രദാസിന്റെ  സഹോദരന് ജനല്‍ ചില്ലുകള്‍ പൊട്ടി വീണ് പരിക്കേറ്റു. ഉ​ഗ്രശേഷിയുള്ള സ്ഫോടനത്തില്‍ പ്രദേശമാകെ കുലുങ്ങിയിരുന്നു. സംഭവം നടന്ന സ്ഥലം ഉന്നത പോലീസ് ഉദ്യോ​ഗസ്ഥര്‍ സന്ദര്‍ശിച്ചു. സ്ഫോടനം നടക്കുമ്പോള്‍ ചിത്രദാസും കുടുംബവും വീടിനകത്തുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...