പത്തനംതിട്ട : കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. പത്തനംതിട്ട വി.കോട്ടയം കാര്‍ത്തിക വിലാസം പ്രേം നിവാസില്‍ ബി.എസ്.എഫ് ജവാന്‍ പ്രേംകുമാറിന്റെ മകന്‍ കാര്‍ത്തിക് ദേവ് (അമ്പാടി – 4) ആണ് മരിച്ചത്. ഇളപ്പുപാറ തട്ടാകുന്നിലാണ് അപകടം ഉണ്ടായത്. അച്ഛന്റെ സഹോദരന്‍ രാജേഷിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു അമ്പാടി. കുത്തനെയുള്ള ഇറക്കത്തില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്ന രാജേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവ്യയാണ് അമ്പാടിയുടെ മാതാവ്.
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുവയസ്സുകാരന്‍ മരിച്ചു
RECENT NEWS
Advertisment