വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടിനടുത്ത് വാക്‌സിനേഷന്‍ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വയോജനങ്ങളും ഭിന്നശേഷിക്കാരുമായ പൗരന്മാര്‍ക്ക് കോവിഡ് 19​ വാക്സിനേഷന്‍ എളുപ്പമാക്കുന്നതിനായി വീടിനടുത്ത്​ കോവിഡ്​ വാക്സിനേഷന്‍ സെന്‍ററുകള്‍​ (എന്‍.എച്ച്‌​.സി.വി.സി) ഒരുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌​ കേന്ദ്രം. 60 വയസിന്​ മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദീര്‍ഘദൂരം സഞ്ചരിച്ച്‌​ വാക്​സിനെടുക്കാനുള്ള ബുദ്ധിമുട്ട്​ പരിഹരിക്കുന്നതിനായാണ്​ ‘നിയര്‍ ടു ഹോം കോവിഡ്​ വാക്സിനേഷന്‍ സെന്‍റര്‍​ (എന്‍.എച്ച്‌​.സി.വി.സി) എന്ന ആശയം മുന്നോട്ടുവെക്കുന്നത്​. കോവിഡ്​ വാക്​സിന്‍ അഡ്​മിനിസ്​ട്രേഷ​ന്റെ  വിദഗ്​ധ സംഘത്തിന്​ (എന്‍.ഇ‌.ജി‌.വി.‌സി) കേന്ദ്ര മന്ത്രാലയത്തി​ന്റെ  സാങ്കേതിക വിദഗ്ധ സമിതി, ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍‌ദേശങ്ങള്‍ ശുപാര്‍ശ ചെയ്​തു​.

മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരികമായ പരിമിതികള്‍ കാരണം സഞ്ചരിക്കാന്‍ കഴിയാത്ത ഭിന്നശേഷിയുള്ളവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കാനാണ് സാങ്കേതിക വിദഗ്ധ സമിതിയുടെ ലക്ഷ്യം. താഴെപ്പറയുന്ന യോഗ്യതയുള്ള വിഭാഗങ്ങള്‍ക്കായി പ്രത്യേകമായി കോവിഡ് വാക്സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കും, മറ്റെല്ലാ പ്രായക്കാര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നിലവിലുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തുടരും.

1- ഇതുവരെ വാക്സിന്‍ കുത്തിവെപ്പെടുക്കാത്തതും ഒരു ഡോസ്​ കുത്തിവെപ്പ്​ മാത്രം എടുത്തവരുമായ 60 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളും.

2- ശാരീരികമോ വൈദ്യപരമോ ആയ അവസ്ഥ കാരണം വൈകല്യമുള്ള 60 വയസ്സിന് താഴെയുള്ള എല്ലാ വ്യക്തികളും.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എന്‍.എച്ച്‌​.സി.വി.സിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. നോണ്‍-ഹെല്‍ത്ത്​ ഫെസിലിറ്റികള്‍ വാക്​സിനേഷന്‍ സെഷനുകള്‍ നടത്താനും അത്​ വീടിനടുത്തായിരിക്കാനും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്​. ഉദാ. കമ്മ്യൂണിറ്റി സെന്‍റര്‍, ആര്‍‌ഡബ്ല്യുഎ സെന്‍ററുകള്‍ / ഓഫീസ്, പഞ്ചായത്ത് ഘര്‍, സ്കൂള്‍ കെട്ടിടങ്ങള്‍, വാര്‍ദ്ധക്യകാല ഭവനങ്ങള്‍ തുടങ്ങിയവയില്‍.

ലക്ഷ്യമിട്ട ആളുകളിലേക്ക്​ സേവനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും വാക്സിന്‍ പാഴാക്കുന്നത് കുറയ്ക്കുന്നതിനും അതോടൊപ്പം നിലവിലെ ആരോഗ്യ സേവനങ്ങളെ ബാധിക്കാതെ സൂക്ഷിക്കുന്നതിനുമായി യോഗ്യതയുള്ള ആളുകളെ അടിസ്ഥാനമാക്കി എന്‍.‌എച്ച്‌.സി.‌വി.‌സിയുടെ സ്ഥാനം​ ജില്ലാ ടാസ്ക് ഫോഴ്സ് (ഡി‌ടി‌എഫ്) അല്ലെങ്കില്‍ അര്‍ബന്‍ ടാസ്ക് ഫോഴ്സ് (യുടിഎഫ്) എന്നവര്‍ തീരുമാനിക്കും.

വാക്സിനേഷന്‍ ആവശ്യത്തിനായി എന്‍.‌എച്ച്‌.സി.‌വി.‌സിയെ നിലവിലുള്ള ​കോവിഡ്​ വാക്സിനേഷന്‍ സെന്ററുകളുമായി ബന്ധിപ്പിക്കും, വാക്സിനേഷന്‍, ലോജിസ്റ്റിക്സ്, വാക്സിനേഷന് ആവശ്യമായ മാനവ വിഭവശേഷി എന്നിവ നല്‍കുന്നതിന് സി.വി.സി ഇന്‍-ചാര്‍ജ്​ ചുമതല വഹിക്കും.
കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ആര്‍.ഡബ്ല്യ.എകളുമായും സഹകരിച്ച്‌ എന്‍.‌എച്ച്‌.സി.‌വി.‌സിക്കായുള്ള സൈറ്റ് മുന്‍‌കൂട്ടി തിരിച്ചറിയും. അത്തരം സൈറ്റുകള്‍ പഞ്ചായത്ത് ഭവന്‍, സബ് ഹെല്‍ത്ത് സെന്‍ററുകള്‍, മതിയായ സ്ഥലസൗകര്യമുള്ള ആരോഗ്യ-വെല്‍നസ്​ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ആര്‍‌ഡബ്ല്യുഎ പരിസരം, പോളിംഗ് ബൂത്തുകള്‍, സ്കൂളുകള്‍ മുതലായവയില്‍ ആകാം. കൂടാതെ വാക്​സിനേഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ടാര്‍ഗെറ്റ്​ ഗ്രൂപ്പിന്​ ഉചിതമായ രീതിയിലുള്ള വാക്സിനേഷന്‍ റൂമും കാത്തിരിപ്പ്​ ഏരിയയും ഉണ്ടായിരിക്കണം.

സി‌വി‌സി മാനദണ്ഡങ്ങള്‍ പാലിച്ചതായി തിരിച്ചറിഞ്ഞ് പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാല്‍, അത്തരം വാക്​സിനേഷന്‍ സൈറ്റുകളെല്ലാം എന്‍‌.എച്ച്‌.സി‌.വി‌.സി ആയി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും.
എന്‍.എച്ച്‌.സി‌.വി‌.സികളിലെ വാക്​സിനേഷന്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം ജില്ലാ ടാസ്ക് ഫോഴ്സ് (ഡി‌ടി‌എഫ്) അല്ലെങ്കില്‍ അര്‍ബന്‍ ടാസ്ക് ഫോഴ്സ് (യുടിഎഫ്) എന്നിവര്‍ക്കായിരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ ഗഡ്കരിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നു; എഥനോള്‍ ഗ്യാസ് സ്റ്റൗ ഉടൻ വിപണിയിലേക്ക്

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന-പാചകവാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ,...

ദേശീയതലത്തിലെ അഴിച്ചുപണി ; പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ്

0
ന്യൂഡൽഹി: കേരളത്തിലും കർണാടകത്തിലും അധികാരത്തിൽ വന്ന മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ...

‘വി.ഡി. സതീശൻ നരസിംഹ റാവുവിനെയും മോദിയെയും ഓർമ്മിപ്പിക്കുന്നു’ ; ധവളപത്ര തർക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ...

0
തിരുവനന്തപുരം: ധവളപത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത...

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...