പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 10 (ഇടത്തെരുവ് ഭാഗം , കടയ്ക്കാട്), വാര്‍ഡ് 25 (തോപ്പിന്റെ തെക്കേതിൽ ഭാഗം മുതൽ പറ നിറച്ചതിൽ ഭാഗം വരെ), വാര്‍ഡ് 29 (കുമ്പുക്കാട്ട് ഭാഗം മുതൽ മംഗലത്തു ഭാഗം വരെ), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുലശ്ശേരിക്കോയി പ്രദേശം), തിരുവല്ല മുനിസിപ്പാലിറ്റി, വാര്‍ഡ് 12 (മഞ്ഞാടി ഭാരത് ഗ്യാസ് ഗോഡൗൺ റോഡ് മുതൽ ഞക്കുവള്ളി റോഡ് വരെ), വാര്‍ഡ് 37(ഹോട്ടൽ എം എ എയ്ക്ക് സമീപം മൈക്രോവേവ് സ്റ്റേഷൻ മുതൽ തിരുവല്ല ടിബി വരെ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,4,7,11,12, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (വിളയിൽ കോളനി ഭാഗം മുതൽ മരുതിക്കാല പാറക്കൂട്ടം ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ മേയ് 27 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാർഡ് 16 (കടയാര്‍ സെറ്റില്‍മെന്റ് കോളനി പ്രദേശം, കടയാര്‍ കുരിശ്ശ് മുതല്‍ പെട്രോള്‍ പമ്പ് വരേയും, കടയാര്‍ എൻ എസ് എസ് കരയോഗം ഹാള്‍ വരേയും ഭാഗങ്ങള്‍ ), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് 01 (പെരുമ്പുളിക്കല്‍ ലക്ഷം വീട് കോളനി), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നെല്ലിക്കാട്ടില്‍ പടി മുതല്‍ തലയറ വരെയും ഭാഗങ്ങള്‍ ), വാര്‍ഡ് 16 (പൂര്‍ണ്ണമായും)

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (നെച്ചിക്കാട്ട് പടി മുതല്‍ ചേന്നാട്ട് പടി വരെയും (എട്ടാം ബ്ലോക്ക്), പേഴുംപാറ അംഗനവാടി മുതല്‍ 9 ാം ബ്ലോക്ക് വരെയും ഭാഗങ്ങള്‍), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (വട്ടയം കോളനി), വാര്‍ഡ് 09 (കലാവേദി ജംഗ്ഷന്‍ മുതല്‍ ഇന്ദിരാനഗര്‍ വരെ ഭാഗങ്ങള്‍), പന്തളം മുനിസിപ്പാലിറ്റി വാർഡ് 02 (കരിപ്പൂര്‍ ക്ഷേത്രം മുതല്‍ പുല്ലാമഠത്തില്‍ ഭാഗം വരെയും, സര്‍വ്വീസ് സ്റ്റേഷന്‍ ഭാഗം മുതല്‍ പുതുശ്ശേരി കോളനി വരെയും ഭാഗങ്ങള്‍), വാര്‍ഡ് 28 (മണ്ണില്‍ പറമ്പില്‍ മുട്ടാര്‍ മണ്ണില്‍, മുത്തൂണിയില്‍, പറപ്പള്ളികണ്ടത്തില്‍ ഭാഗങ്ങള്‍), വാര്‍ഡ് 17 (മണ്ണാംകോണം കോളനി മുതല്‍ മൈലാടും കുളം കോളനി വരെ ഭാഗങ്ങള്‍),

കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (മണിയന്‍പാറ വഞ്ചിപ്പടി ജംഗ്ഷന്‍ മുതല്‍ ആഞ്ഞിലിക്കുന്ന് ജംഗ്ഷന്‍ വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന പ്രദേശം ), വാര്‍ഡ് 03 (ഈസ്റ്റ് മുക്ക് ജംഗ്ഷന്‍ മുതല്‍ നാടുകാണി കോളനി വരെ ഭാഗങ്ങള്‍), വാര്‍ഡ് 16 (പൊന്തനാംകുഴി മുരുപ്പ് കോളനി ), വാഴാക്കാലാപ്പടി ജംഗ്ഷന്‍ മുതല്‍ വല്യമുരുപ്പ് വരെ ഭാഗങ്ങള്‍ , വാര്‍ഡ് 11 (മാരൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ റോഡിന്റെ ഇടതുവശം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07,12,16,17,18,21, വാര്‍ഡ് 02,05,06 (പൂര്‍ണ്ണമായും) പ്രദേശങ്ങളെ മേയ് 27 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...