ന്യൂഡല്‍ഹി : കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ഥി കെ.ടി.സുലൈമാന്‍ ഹാജിയുടെ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചു വെയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ട്വിറ്ററിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ.ടി.സുലൈമാന്‍ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദ്ദേശത്തില്‍ മറച്ചു വെച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദത അതിശയിക്കാനില്ലെന്നും മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ എന്നിവരെയടക്കം ടാഗ് ചെയ്ത് മുരളീധരന്‍ ട്വീറ്റ് ചെയ്തത്.
ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്.പ്രത്യേകിച്ച് എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശ പൗരന്റെ ഐഡന്‍റിറ്റി മറച്ചു വെയ്ക്കുമ്പോള്‍’ എന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം കുറിച്ചു. സുലൈമാന്‍ ഹാജിയുടെ വിവാഹ ഫോട്ടോയും ഭാര്യയുടെ പാസ്പോര്‍ട്ട് വിവരങ്ങളും പങ്കുവെച്ചുകൊണ്ടാണ് മുരളീധരന്റെ ട്വീറ്റ്.