കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ഥിയുടെ രണ്ടാം ഭാര്യ 19 വയസ്സുള്ള പാകിസ്ഥാനി ; വിവരങ്ങള്‍ മറച്ചു വെച്ചത് ദുരൂഹമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ഥി കെ.ടി.സുലൈമാന്‍ ഹാജിയുടെ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചു വെയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ട്വിറ്ററിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.

കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ.ടി.സുലൈമാന്‍ ഹാജി, തന്റെ രണ്ടാം ഭാര്യ, 19 വയസ്സുള്ള പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദ്ദേശത്തില്‍ മറച്ചു വെച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ  നിശബ്ദത അതിശയിക്കാനില്ലെന്നും മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ എന്നിവരെയടക്കം ടാഗ് ചെയ്ത് മുരളീധരന്‍ ട്വീറ്റ് ചെയ്തത്.

ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്.പ്രത്യേകിച്ച്‌ എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശ പൗരന്റെ  ഐഡന്‍റിറ്റി മറച്ചു വെയ്ക്കുമ്പോള്‍’ എന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം കുറിച്ചു. സുലൈമാന്‍ ഹാജിയുടെ വിവാഹ ഫോട്ടോയും ഭാര്യയുടെ പാസ്പോര്‍ട്ട് വിവരങ്ങളും പങ്കുവെച്ചുകൊണ്ടാണ് മുരളീധരന്റെ ട്വീറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...