പോലീസ് നടപടി ആസൂത്രിതം ; മാടപ്പള്ളിയിൽ എത്തിയ പോലീസുകാർക്ക് നെയിം ബാഡ്ജ് ഇല്ലായിരുന്നെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ജനങ്ങൾക്കെതിരായ ഒരു പദ്ധതിയും നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. മഞ്ഞക്കല്ലുമായി ഉദ്യോഗസ്ഥർ ഇനി വന്നാലും ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം നടത്താൻ കല്ലിടേണ്ട ആവശ്യമില്ല.

ജനങ്ങൾക്ക് നിയമ പോരാട്ടം നടത്താൻ ബിജെപി പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു. മാടപ്പള്ളിയിലെ പോലീസ് നടപടി ആസൂത്രിതമായിരുന്നെന്നും അവിടെയെത്തിയ പോലീസുകാർക്ക് നെയിം ബാഡ്ജ് ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ത്രീയെ കയറിപ്പിടിച്ച ഡിവൈഎസ്‍പിക്കെ് എതിരെ നടപടി എടുക്കുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഡിവൈഎസ്പി ശ്രീകുമാര്‍ കയറിപ്പിടിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിട്ട് സര്‍ക്കാര്‍ എന്ത് നടപടിയെടുത്തു. കേരളത്തില്‍ വീടിന് വെളിയിലിറങ്ങി നിന്നാല്‍ പോലീസ് കയറി പിടിക്കുന്ന സ്ഥിതിയാണ്. ആ സമയത്തുണ്ടായ പ്രകോപനത്തിന്‍റെ പേരിലോ പ്രതിഷേധക്കാരുടെ ചെറുത്തു നില്‍പ്പിന്‍റെ പേരിലോ അല്ല. ആളാരെന്ന് മനസിലാകാതിരിക്കാനാണ് നെയിം ബാഡ്ജ് അടക്കമുള്ളവ ഒഴിവാക്കി ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസുകാരെ ഇറക്കി വിടുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കെ റെയിൽ സമരത്തിനിടെ പോലീസ് നടപടി ഉണ്ടായ ചങ്ങനാശേരി മാടപ്പള്ളി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...