Tuesday, April 15, 2025 7:55 pm

‘കേരളവും ശോഭിച്ചീടും കാരണഭൂതന്‍’ ; കോട്ടയം സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. കാട്ടുനീതി നടപ്പാക്കാന്‍ ക്രിമിനലുകള്‍ക്ക് കഴിയുന്നത് സംസ്ഥാനത്ത് സര്‍ക്കാരില്ല എന്നതിന്‍റെ തെളിവാണെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ നിയമവാഴ്ചയുടെ തകര്‍ച്ച സമ്പൂര്‍ണമായിരിക്കുന്നു. ഒരു മനുഷ്യനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ഗൂണ്ടകള്‍ക്ക് ധൈര്യം വരുന്നത് എങ്ങനെയാണ്. ഇതെല്ലാം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതല മറ്റാര്‍ക്കും നല്‍കാതെ അമേരിക്കയ്ക്ക് പറന്ന മുഖ്യമന്ത്രിയുടെ കരുതല്‍ കേരളം കാണണമെന്നും മന്ത്രി പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം-കേരളത്തില്‍ നിയമവാഴ്ചയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായിരിക്കുന്നു…കാട്ടുനീതി നടപ്പാക്കാന്‍ ക്രിമിനലുകള്‍ക്ക് കഴിയുന്നത് സംസ്ഥാനത്ത് സര്‍ക്കാരില്ല എന്നതിന്‍റെ തെളിവാണ്..ഒരു മനുഷ്യനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ഗൂണ്ടകള്‍ക്ക് ധൈര്യം വരുന്നതെങ്ങിനെയാണ്…?

പട്ടാപ്പകല്‍ കാല്‍വെട്ടിയെടുത്ത് ബൈക്കില്‍ ആഘോഷം നടത്താന്‍ ഏത് നാട്ടില്‍ സാധിക്കും….? വിഴിഞ്ഞത്തെ ബാലികയുടെ കൊലപാതകത്തില്‍ നിരപരാധികളായ മാതാപിതാക്കള്‍ നേരിടേണ്ടി വന്ന പോലീസ് പീഡനത്തിന് ആര് സമാധാനം പറയും…?ഗൂണ്ടകള്‍ക്ക് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്താന്‍ കേരളത്തിലല്ലാതെ മറ്റേത് സംസ്ഥാനത്ത് പറ്റും….?അത്രയ്ക്കുണ്ട് പിണറായി വിജയന്‍റെ പോലീസിന്‍റെ മഹത്വംഇതെല്ലാം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതല മറ്റാര്‍ക്കും നല്‍കാതെ അമേരിക്കയ്ക്ക് പറന്ന മുഖ്യമന്ത്രിയുടെ കരുതല്‍ കേരളം കാണണം…ബിഹാറിനെയും യുപിയെയും നോക്കിയിരിക്കുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും ഉറങ്ങരുത്…..!ലോകമെങ്ങും പാര്‍ട്ടി മാത്രമല്ല,” കേരളവും ശോഭിച്ചീടും കാരണഭൂതന്‍” ആരെന്ന് ബോധ്യമാവട്ടെ, പോസ്റ്റില്‍ മന്ത്രി പറഞ്ഞു.

തിങ്കള്‍ പുലര്‍ച്ചെയാണ് ജോമോന്‍ എന്ന കാപ്പാ കേസ് പ്രതി വിമലഗിരി സ്വദേശിയായ ഷാന്‍ ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പോലീസിനോട് വിളിച്ച്‌ പറയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഷാനിനെ ജോമോന്‍ ഓട്ടോയിലെത്തി തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ കാപ്പാ ചുമത്തി ഇയാളെ പോലീസ് കോട്ടയത്ത് നിന്ന് നാടുകടത്തിയിരുന്നു. തുടര്‍ന്ന് കാപ്പാ കേസില്‍ അപ്പീല്‍ നല്‍കി ഇയാള്‍ തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ വലിയ പരിഗണന ലഭിച്ചില്ല. തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച...

റാന്നിയില്‍ ഒരുമാസമായി കാർ ഉപേക്ഷിച്ച നിലയിൽ

0
റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി...

വിദഗ്ദ്ധ ചികിത്സ ഇനി കുമ്പഴയിലും ; പോളി ക്ലിനിക്ക് നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട: പോളിക്ലിനിക്കായി ഉയർത്തിയ കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ഇനി...

തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

0
എറണാകൂളം : മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി...