സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണo : കേന്ദ്രമന്ത്രി വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌: സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആരോപണങ്ങളില്‍ മേല്‍ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്ലോമാറ്റിക് ഐഡി കാര്‍ഡ് നല്‍കിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

‘കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നില്‍ ഈ കാര്യങ്ങള്‍ ഔദ്യോഗികമായിട്ട് എത്തിയാല്‍ തീര്‍ച്ചയായും ആ കാര്യത്തില്‍ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാള്‍ക്ക്, കരാര്‍ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാര്‍ഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല. അങ്ങനെ ഉള്ള ഒരാള്‍ക്ക് ഡിപ്ലോമാറ്റിക് ഐ ഡി കൊടുത്തതിനെ കുറിച്ച്‌ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ലൈഫ് മിഷനിലെ കൈക്കൂലി, സ്വര്‍ണ്ണക്കടത്ത്,ഡിപ്ലോമാറ്റിക് ഐ ഡി ഇതെല്ലം പരസ്പരം ബന്ധപ്പെട്ട സ്ഥിതിയില്‍ തെളിവുകള്‍ പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷിക്കണം. അത് മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു എന്ന് എനിക്ക് അറിയില്ല’- വി മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...