വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന ജനങ്ങളെ കൊള്ളയടിക്കാന്‍ :പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്യായമായ രീതിയില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലുള്ള വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ മലയാലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സാഹചര്യം, വിലക്കയറ്റം, കാലവര്‍ഷം എന്നിവമൂലം ദുരിതത്തിലായ ജനങ്ങളെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയിലൂടെ പിണറായി സര്‍ക്കാര്‍ ശിക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധൂര്‍ത്തും, കെടുകാര്യസ്ഥതയും പിണറായി സര്‍ക്കാരിന്‍റെ വകുപ്പിന്‍റെ മുഖമുദ്രയാണ്. സംസ്ഥാ ന സര്‍ക്കാര്‍ ഒരിക്കലുമില്ലാത്ത കടക്കെണിയിലാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യാഥാസമയം ശമ്പളം പോലും നല്‍കുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാമ്പത്തിക ഞെരുക്കത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് പുതിയ കാറുകള്‍, ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത്, ലോക കേരള സഭ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കോടികളുടെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, ജി.ആര്‍ ബാലചന്ദ്രന്‍, വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടില്‍, എം.സി ഗോപാലകൃഷ്ണ പിള്ള, സണ്ണി കണ്ണമണ്ണില്‍, മീരാന്‍ വടക്കുപുറം, ജോസഫ് മാത്യു ചുണ്ടമണ്ണില്‍, സിനിലാല്‍ ആലുനില്‍ക്കുന്നതില്‍, എലിസബത്ത് രാജു, ബിന്ദു ജോര്‍ജ്ജ്, ശ്രീകുമാര്‍ ചെറിയത്ത്, സദാശിവന്‍പിള്ള ചിറ്റടി, ജയിംസ് പരുത്തിയാനി, അനൂപ് കൊട്ടാരത്തില്‍, മോനി ജോര്‍ജ്ജ്, ജയ്സണ്‍ പീടികയില്‍, മാത്യു എബ്രഹാം, സജു സാം, ലൂയിസ് വിനയന്‍, ബിനോയ് വിശ്വം, ഉണ്ണി മുക്കുഴി, രാജേന്ദ്രന്‍ ആനശാരിക്കല്‍, ഷേര്‍ളി കോശി തുടങ്ങിയവര്‍ പ്രസംഗച്ചു. പ്രതിഷേധ മാര്‍ച്ചിടെ ബാരിക്കേട് തള്ളിമാറ്റി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലേക്ക് കയറുവാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...