കെ.ടി ജലീലിനെതിരെ വിദേശ മന്ത്രാലയത്തിനു പരാതി നല്‍കുന്നത് പരിശോധിക്കുo​ : വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട്​ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിദേശ മന്ത്രാലയത്തിനു പരാതി നല്‍കുന്നത് പരിശോധിക്കുമെന്ന്​ കേന്ദ്ര വിദേശ സഹമന്ത്രി വി.മുരളീധരന്‍. ജലീലിന്‍റെ പ്രതികരണത്തില്‍ നിന്നു തന്നെ അദ്ദേഹത്തിന്‍റെ പങ്ക്​ അന്വേഷിക്കേണ്ടതുണ്ടെന്ന്​ വ്യക്​തമായിരിക്കുകയാണ്​. ഒരു സംസ്ഥാന മന്ത്രിക്ക് യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി എന്ത് ഔദ്യോഗിക ഇടപാടാണ് ഉള്ളതെന്ന്​​ മുരളീധരന്‍ ചോദിച്ചു.

എം.പിമാര്‍ക്ക് പോലും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ വിദേശ എമ്പസികളുമായി ബന്ധപ്പെടാനാകില്ല. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. പുറത്തുവരുന്ന സ്വപ്‍ന സുരേഷിന്‍റെ വാര്‍ത്തകള്‍ പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നതാണ്​. സ്വന്തം മൂക്കിന് താഴെ നടന്ന വൃത്തികെട്ട അഴിമതികള്‍ പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നു. ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...