കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം സി എസ് ഐ പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. സമീപത്തെ പുരയിടത്തിലെ പോസ്റ്റിൽ ഇടിച്ച് നിന്നതിനാൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച കെ.എസ്.ആർ.ടി സി സബ്ബ് ഡിപ്പോയ്ക്കു സമീപത്തെ കൊടുംവളവിൽ കാർ അപകടത്തിൽ പെട്ടിരുന്നു. വർഷങ്ങളായി ഇവിടെ അപകടങ്ങൾ തുടരുമ്പോഴും അപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുളള നടപടിയുണ്ടാകുന്നില്ല. നിത്യവും വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നുണ്ട്.

ഭാഗ്യം കൊണ്ടാണ് കാര്യമായ പരുക്കുകൾ കൂടാതെ യാത്രക്കാർ രക്ഷപ്പെടുന്നത്. കെ.എസ്.ആർ.ടി.സിക്കു സമീപം കൊടും വളവിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ അമിത വേഗതയും രണ്ട് വലിയ വാഹനങ്ങൾ ഒന്നിച്ച് എത്തിയാൽ അപകടം ഉറപ്പാണ്. ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. വലിയ പാലം മുതൽ സി.എം.എസ് ഹൈസ്കൂൾ പടി വരെ ഉണ്ടാകുന്ന അപകട പരമ്പര യാത്രക്കാരെ ആശങ്കയിലാക്കുകയാണ്. അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...