സര്‍ക്കാര്‍ സിൽവർ ലൈനിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ; വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. കേരള സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെ പദ്ധതിയെ സംബന്ധിച്ച്‌ റെയില്‍വേ മന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

കേരള സര്‍ക്കാര്‍ പദ്ധതിയ്ക്കായി ചൂണ്ടിക്കാണിച്ച തുക 63,000 കോടി രൂപയാണ്. എന്നാല്‍ ഈ തുക ഉപയോഗിച്ച്‌ കൊണ്ട് പദ്ധതി തീര്‍ക്കാന്‍ സാധിക്കില്ല. കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ആഘാത പ്രശ്‍നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി വ്യക്തമായി പറഞ്ഞെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

സമാന വിഷയത്തില്‍ ഇതേ രീതിയില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്സ് മുതിര്‍ന്ന നേതാവി ഉമ്മന്‍ ചാണ്ടിയും എത്തിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയിലെ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി മാറ്റിവെക്കുന്നതില്‍ നാണക്കേടോ ബലഹീനതയോ ആണെന്ന് സര്‍ക്കാര്‍ കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍ നടപ്പാക്കാന്‍ കഴിയില്ല. അതിനാലാണ് യു ഡി എഫ് സര്‍ക്കാര്‍ അത് വേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിഴിഞ്ഞം പദ്ധതി ഇതുവരെ റോ മെറ്റീരിയല്‍സ് ഇല്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ആറന്‍മുള വിമാനത്താവളം പ്രതിഷേധം കണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മാറ്റി വെച്ചത്. പല തരം അഭിപ്രായങ്ങളെ കണക്കിലെടുത്ത് വേണം പദ്ധതി നടപ്പിലാക്കാന്‍. അത് സര്‍ക്കാരിന്‍റെ കടമയാണ്. പാര്‍ട്ടിയുടെ മികവുകളെ ഉയര്‍ത്തി കാട്ടിയാണ് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്. കേരളത്തിലെ വികസന കാര്യത്തില്‍ യു ഡി എഫ് പ്രത്യേക താല്‍പ്പര്യം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തില്‍ പലയിടത്തും സില്‍വര്‍ കല്ലിടലിന് എതിരെ ശക്തമായി പ്രതിഷേധമാണ് നടക്കുന്നത്. കോട്ടയം നട്ടാശേരിയില്‍ ഇന്ന് സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് എറിഞ്ഞു. 12 കല്ലുകളാണ് നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്നത്. പിന്നാലെ പ്രതിഷേധം ശക്തമാക്കി കല്ല് പിഴുത് മാറ്റുകയായിരുന്നു.

സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ പിറവത്ത് അനൂപ് ജേക്കബ് എംഎല്‍എ പ്രതിഷേധിച്ച്‌ രംഗത്ത് എത്തിയിരുന്നു. പദ്ധതിയില്‍ കല്ലിടുന്നത് എവിടെയാണ് എന്ന് പോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ല. പദ്ധതിയുടെ നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലേക്ക് തളളി വിടുന്നതായും അനൂപ് ജേക്കബ് വ്യക്തമാക്കി. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണം എന്നും എംഎല്‍എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...

ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന...