തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം പൂര്‍ണമായി പരാജയപ്പെട്ടന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി. കൊവിഡിനെ പ്രതിരോധിച്ചെന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്നും വി.മുരളീധരന്‍ ആരോപിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം പൂര്‍ണപരാജയമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍
RECENT NEWS
Advertisment