മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരന്‍ എംഎല്‍എ. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമര്‍ശാണ് മുഖ്യമന്ത്രി നടത്തിയതെന്നും വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ എണ്ണം തികയുന്നതുവരെ നോക്കി നില്‍ക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്‍ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഷിജിനെ കാണാതായ ആദ്യ മണിക്കൂറില്‍ തിരച്ചില്‍ നടത്തിയില്ല. ഷിജിന്റെ കുടുംബവും അക്കാര്യം പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോ ഫിഷറീസ് മന്ത്രിയോ ഒരു വീട്ടിലും എത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വന്ദേമാതരം വിവാദത്തിലും വി മുരളീധരന്‍ പ്രതികരിച്ചു. സര്‍ക്കാരിന് നയപരമായ വ്യക്തതയില്ലെന്നാണ് വി മുരളീധരന്‍ പറയുന്നത്. സര്‍ക്കാരിന് ഒരുഭാഗത്ത് വന്ദേമാതരം വേണമെന്നും സമ്മര്‍ദ്ദത്തിന് വഴങ്ങി മറുഭാഗം വേണ്ടെന്ന് വെക്കുകയാണന്നും മുരളീധരന്‍ പറഞ്ഞു. ഭരണം നടത്താന്‍ അറിയാത്ത ആളുകളാണ് ഭരണത്തില്‍ ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...