Monday, April 21, 2025 8:57 pm

ഞാനൊരു ഹിന്ദുവാണ് എന്ന് ഉറക്കെപ്പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ‘ഞാനൊരു ഹിന്ദുവാണ്’ എന്ന് ഉറക്കെപ്പറയുന്നതില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹിന്ദുഫോബിയ പരത്താന്‍ ശ്രമിക്കുന്നത് മതതീവ്രവാദികളുടെ അച്ചാരം വാങ്ങിയ ചിലരാണെന്നും ഇവര്‍ വിദേശ ടിവി ചാനലുകളിലെ മനോവൈകല്യങ്ങളുടെ പ്രചാരകരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഹിന്ദുകോണ്‍ക്ലേവിന്റെ സമാപനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി.മുരളീധരന്‍. ഹിന്ദുദേശീയത എന്നത് വളരെ മോശമായത് എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നൂ. മനോവൈകല്യങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ നമ്മുടെ നാട്ടില്‍ ചിലര്‍ ഏറ്റുപിടിക്കുകയാണ്. ഹിന്ദുഫോബിയ പരത്താന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ചില സ്വയംപ്രഖ്യാപിത ബുദ്ധിജീവികളും അണിചേര്‍ന്നിരിക്കുകയാണ്.

ഭാരതത്തിനെതിരെ യുദ്ധം ചെയ്യാന്‍ മതതീവ്രവാദികളുടെ അച്ചാരം പറ്റുന്നവരാണിവര്‍. ഭാരതീയന്‍ എന്ന സ്വത്വബോധത്തെ അടിച്ചമര്‍ത്താനാണ് ശ്രമം.ഹിന്ദുധര്‍മ്മത്തിനെതിരെ സച്ചിദാനന്ദന്‍ ,പ്രഭാവര്‍മ്മ,അശോകന്‍ ചെരുവില്‍ പോലുള്ള ഹിന്ദുനാമധാരികള്‍ രംഗത്തുവരുന്നത്. ജനിച്ചു ,പഠിച്ച്‌ വളര്‍ന്ന മതവിശ്വാസത്തെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും ഇക്കൂട്ടര്‍ തയാറാകണം. മുസ്ലീംങ്ങളെയും ബ്രിട്ടീഷുകാരെയും അല്ല ഭയക്കേണ്ടത് ഹിന്ദുത്വത്തിനെതിരെ രംഗത്തുവരുന്ന ഹിന്ദുക്കളെയാണ് എന്ന് വീരസവര്‍ക്കര്‍ പറഞ്ഞത് ഓര്‍ക്കേണ്ടതാണെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെഎച്ച്‌എന്‍എ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു. പതിനെട്ട് വയസുമുതല്‍ മുടങ്ങാട് 67 വര്‍ഷം തിരുവാഭരണപ്പെട്ട് ചുമന്ന് ശബരിമലയിലെത്തിച്ച കുളത്തിങ്ങല്‍ ഗംഗാധരന്‍പിള്ള, മാളികപ്പുറം സിനിമയില്‍ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദന,മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ , ക്ഷേത്ര ജീവനക്കാരന്‍ ഗുരുവായൂര്‍ കൃഷ്ണന്‍, തന്ത്രി പ്രമുഖന്‍ മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി,ആനക്കാരന്‍ മാമ്പി ശരത്,അതിരുദ്രയഞ്ജം നടത്തി ചരിത്രത്തിലിടം നേടിയ അശ്വനി തന്ത്രി (മാളികപ്പുറം സിനിമയില്‍ അഭിനയിച്ച ദേവനന്ദനഎന്നിവരെ പുരസക്കാരം നല്‍കി ആദരിച്ചു.

കലാമണ്ഡലം സംഗീത (നങ്ങ്യാര്‍കൂത്ത്),ജിഷ്ണു പ്രതാപ് (കൂടിയാട്ടം ), രമേഷ് കെ വി (യക്ഷഗാനം), ഡോ മഹേഷ് ഗുരിക്കള്‍ (കളരി)യദു വിജയകൃഷ്ണന്‍ (സംസ്‌ക്യതം സിനിമ),കല്ലാറ്റ് മണികണ്ഠ കുറുപ്പ് (കളമെഴുത്ത് പാട്ട്),ബി എസ് ബിജു (ചുവര്‍ചിത്രകല), അഖില്‍ കോട്ടയം (നാദസ്വരം),മണ്ണൂര്‍ ചന്ദ്രന്‍ (പൊറാട്ട് നാടകം),ഹരികുമാര്‍ താമരക്കുടി (കാക്കാരിശ്ശി നാടകം),താമരക്കുടി രാജശേഖരന്‍ (മുഖര്‍ശംഖ്), സുബ്രഹ്മമണ്യന്‍ പെരിങ്ങോട്( ഇയ്ക്ക), ഡോ. സഞ്ജിവ് കുമാര്‍(പഞ്ച കര്‍മ്മ ) എന്നിവരേയും ആദരിച്ചു.

മാളികപ്പുറം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അഭിലാഷ് പിള്ള, വിഷ്ണു ശശിശങ്കര്‍, രഞ്ജിന്‍ രാജ് ശ്രീപത് യാന്‍ എന്നിവരെ അനുമോദിച്ചു. കുമ്മനം രാജശേഖരന്‍, ടി പി ശ്രീനിവാസന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ശ്ക്തി ശാന്താനന്ദ മഹര്‍ഷി, നടി അനുശ്രീ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.രാജേഷ് ചേര്‍ത്തല, മല്ലാരി എന്നിവരുടെ കച്ചേരിയും ഉണ്ടായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...