ന്യുഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇത്തവണ ചോദ്യോത്തര വേള ഉണ്ടാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍. എന്നാല്‍ രേഖാമൂലമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ചോദ്യോത്തരവേള ഒഴിവാക്കിയത്. ഏതു വിവാദ വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ ഈ മാസം 14 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെയാണ് പാര്‍ലമെന്റ് ചേരുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും നാലു മണിക്കൂര്‍ മാത്രമാണ് സഭാ നടപടികള്‍ ഉണ്ടാവുക. അവധി ദിനങ്ങള്‍ ഇല്ലാതെ ശനിയും ഞായറും ഉള്‍പ്പെടെ 18 സിറ്റിംഗ് ഉണ്ടാവും. കേന്ദ്ര ആരോഗ്യമന്ത്രാലയവും എയിംസും നല്‍കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം നടക്കുന്നത്.