മുരളീധരന്റെ ചട്ടലംഘനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ; ദുരൂഹ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play
കൊച്ചി : വിദേശ സഹമന്ത്രി വി മുരളീധരന് ഉള്പ്പെട്ട പ്രോട്ടോകോള് ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര പാസ്പോര്ട്ട് വിഭാഗം ചുമതലക്കാരനുമായ അരുണ് കെ ചാറ്റര്ജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ് സെക്രട്ടറി ആദര്ശ് സൈവകക്ക് നല്കി.
എറണാകുളത്തെ പി ആര് ഏജന്സി മാനേജര് സ്‌മിതാ മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തില് പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ദുരൂഹമായ ഇടപെടല്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്. മുരളീധരന്റെ പ്രോട്ടോകോള് ലംഘനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്നിന്ന് റിപ്പോര്ട്ട് തേടിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ലോക് താന്ത്രിക് ജനതാദള് നേതാവ് സലിം മടവൂര് ഉള്പ്പെടെയുള്ളവര് പ്രധാനമന്ത്രിക്ക് നല്കിയ പരാതി പ്രകാരമാണ് അന്വേഷണം.
2019 നവംബറില് അബുദാബിയില് ചേര്ന്ന ഇന്ത്യന് മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലാണ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇവര് ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില് അംഗമല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നപ്പോള് മന്ത്രി മുരളീധരന് പരസ്പരവിരുദ്ധമായ പ്രതികരണമാണ് നടത്തിയത്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...