കേരളത്തിൽ കുത്തനെ കുറഞ്ഞ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ; ആശ്വസിക്കാൻ വകയില്ലെന്ന് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വ്യാപന നിരക്ക് ആഴ്ചകള്‍ നിലനിന്ന കുതിപ്പിനിടയില്‍ ഇന്നലെ ഉണ്ടായ വന്‍കുറവ് ആശ്വാസമായി കാണേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച ശേഷമേ നിഗമനത്തിലെത്താന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് 14 ശതമാനത്തിന് മുകളില്‍ നിന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പൊടുന്നനെ 8.6 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതാണ് ഇത്തരം ചര്‍ച്ചകളിലേയ്ക്ക് വഴിവെച്ചത്. ഏഴാം തിയതി രോഗികളുടെ കാര്യത്തിലുമുണ്ടായത് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവായിരുന്നു. 10,606 പേര്‍ക്ക് അന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനവും കടന്നു. എന്നാല്‍ ഇന്നലെ പരിശോധന കുറഞ്ഞ് 63146 ലേക്ക് താഴ്ന്നപ്പോള്‍ രോഗികളും കുത്തനെ താഴ്ന്നു.

എന്നാല്‍ ഇത് അത്ര കാര്യമാക്കേണ്ടതില്ലെന്നാണ് വിദഗ്ദരും സര്‍ക്കാരും പറയുന്നത്. ഒരു ദിവസത്തെ പ്രതിഭാസം മാത്രമാകാമെന്നും ഒരാഴ്ച്ചയെങ്കിലും ഈ നില തുടരുമോയെന്ന് നോക്കിയാല്‍ മാത്രമേ പറയാനാകൂവെന്നുമാണ് വിശദീകരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...