Tuesday, April 30, 2024 10:27 pm

ജില്ലാ ഭരണകൂടത്തിന്റെ തടവിലാണെന്ന ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം ; ഹർജി പരിഗണിക്കാൻ തയാറാവാതെ അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

യുപി : ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

ഹാത്‌റസ് പെൺക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാൽമീകി മഹാപഞ്ചായത്ത് സംഘടന സമർപ്പിച്ച ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിസമ്മതെ പ്രകടിപ്പിച്ചത്. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഹർജിക്കാർക്ക് പരമോന്നത കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ നിഷേധിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പാടാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. നാൽപതോളം പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഹാത്‌റസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച  പരിഗണിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഘടനവാദി പന്നുവിനെ കൊല്ലാന്‍ റോ ഏജന്റിനെ ചുമതലപ്പെടുത്തി ; വാഷിംഗ്ടണ്‍ പോസ്റ്റിനെതിരെ ഇന്ത്യ

0
നൃൂഡൽഹി : ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് അംഗം ഖാലിസ്ഥാന്‍...

റേഷൻ വിതരണം സംബന്ധിച്ച രണ്ട് സുപ്രധാന അറിയിപ്പുകൾ അറിയാം

0
തിരുവനന്തപുരം: 2024 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മെയ് 3-ാം...

നേരെ സൈബർ ആക്രമണം : കൗൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ ; ഡ്രൈവര്‍ക്കെതിരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ട തർക്കത്തിൽ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരെ...

ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

0
നൃൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച്...