ശശി തരൂർ ബിജെപിയുമായി അടുക്കുന്നു എന്ന അഭിപ്രായമില്ലെന്ന് വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ശശി തരൂർ ബിജെപിയുമായി അടുക്കുന്നു എന്ന അഭിപ്രായമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കോൺഗ്രസിന്റെ കുടുംബാധിപത്യം എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തോട് യോജിക്കുന്നു. കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കാസർകോട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. കോൺഗ്രസ് പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നില്ല. ജനവിധിയെ അധിക്ഷേപിക്കുന്ന കോൺഗ്രസ് നിലപാട് ശരിയല്ല.

ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനത്തിൽ നിന്ന് കോൺ​ഗ്രസ് പിന്മാറണം. എൻഡിഎയ്ക്ക് വോട്ട് ചെയ്തവർ നിലവാരം ഇല്ലാത്തവരെന്ന പരാമർശങ്ങൾ കോൺ​ഗ്രസ് പിൻവലിക്കണം. നവീൻ ബാബു – പാലത്തായി കേസ് അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടു. കേസ് അന്വേഷിച്ച എസിപി- സിപിഎം സ്ഥാനാർത്ഥിയായി. ചെയ്ത സഹായത്തിന്റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണം. ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കൂടുതൽ ഉന്നതരിലേക്ക്‌ അന്വേഷണം എത്തണം. പത്മകുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കരുതെന്നും വി മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...