പത്തനംതിട്ട : പിന്നോക്ക വിഭാഗക്കാര്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ പിണറായിയുടെ സഞ്ചാര സ്വാതന്ത്യ നിഷേധത്തിനെതിരെ സമരം ചെയ്യേണ്ട സ്ഥതിയാണുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ വി.പി സജീന്ദ്രന്‍ പറഞ്ഞു. വൈക്കം സത്യാഗ്രത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന ഡി.സി.സി നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്ന വഴികളില്‍ നിരോധനാജ്ഞക്ക് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത് രാജഭരണകാലത്തുണ്ടായിരുന്നതിനെക്കാള്‍ വലിയ സ്വാതന്ത്ര്യ നിഷേധവും ജനാധിപത്യ ധ്വംസനവുമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും ജനാധിപത്യത്തിന്‍റെ പേരില്‍ അധികാരം കൈയ്യാളുന്നവര്‍ ജനദ്രോഹം നടത്തുന്നതില്‍ പരസ്പരം മത്സരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്കുമേല്‍ അമിത നികുതി അടിച്ചേല്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തില്‍ ധൂര്‍ത്ത് നടത്തുകയാണെന്നും അദാനിമാര്‍ക്കും അംബാനിമാര്‍ക്കും തട്ടിപ്പ് നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തുകൊണ്ടിരിക്കുകയാണെന്നും വി.പി. സജീന്ദ്രന്‍ പറഞ്ഞു. കെ.പി.സി.സി നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ മാര്‍ച്ച് 30 ന് വൈക്കത്ത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം സത്യാഗ്രഹ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ മണ്ണാണ് പത്തനംതിട്ട. നൂറാം വാര്‍ഷിക ആഘോഷ വേളയില്‍ ഇതിന് ചരിത്രപ്രാധാന്യം ഉണ്ടെന്നും വി.പി സജീന്ദ്രന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, എ. ഷംസുദ്ദീന്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, റോബിന്‍ പീറ്റര്‍, സതീഷ് പണിക്കര്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, ടി.കെ സാജു, കെ. ജയവര്‍മ്മ, സുനില്‍ എസ്. ലാല്‍, പി.ജി ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]