കോഴിക്കോട്: “ചോദ്യക്കടലാസല്ലേ ചോർന്നുള്ളൂ ഉത്തരക്കടലാസ് ചോർന്നില്ലല്ലോ” എന്നു ചോദിക്കുന്ന വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയവരെ മുക്കാലിൽ കെട്ടി അടിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യക്കടലാസ് ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാ സമ്പ്രദായം ശക്തമാണെങ്കിലേ വിദ്യാഭ്യാസത്തിന് അർഥമുണ്ടാകൂ എന്നും കേരളത്തിൽ പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടുവെന്നും മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയിൽ ചോദ്യക്കടലാസ് ചോർന്നത് സംസ്ഥാനത്തു വലിയ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പരീക്ഷ സത്യസന്ധമായും സുതാര്യമായും നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. ചോദ്യക്കടലാസ് ചോർച്ചയ്ക്കു പിന്നിൽ നിഗൂഢ സംഘം നിക്ഷിപ്ത താൽപര്യത്തോടെ പ്രവർത്തിക്കുന്നു. ചോദ്യക്കടലാസ് കുട്ടികൾക്കു കിട്ടുന്നതിന് മുൻപ് മറ്റുള്ളവർക്കു കിട്ടുന്നു. ചോദ്യ കടലാസ് ചോർച്ചയിൽ നടപടി ഉണ്ടായില്ലെങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യങ്ങളും ഇതിനു പിന്നിലുള്ളവർ ചോർത്തും. അതിനാൽ എത്ര ശക്തരായാലും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. ഈ സർക്കാരിൽ നിന്ന് അതു പ്രതീക്ഷിക്കുന്നില്ലെന്നും പിഎസ്‌സി പരീക്ഷ എഴുതാത്തവന് ഒന്നാം റാങ്ക് നൽകിയ സർക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1