Thursday, July 3, 2025 2:58 pm

എസ്‌എഫ്‌ഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഒരു കെഎസ്‌.യു പ്രവര്‍ത്തകന്റെ പേര് പറയാമോ ? ; സുധാകരനെ വെല്ലുവിളിച്ച്‌ മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വെല്ലുവിളിച്ച്‌ മന്ത്രി വി.ശിവന്‍കുട്ടി. ക്യാമ്പസുകളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഒരു കെഎസ്‌.യു പ്രവര്‍ത്തകന്റെ പേര് പറയാമോയെന്നാണ് സുധാകരനോട് ശിവന്‍കുട്ടിയുടെ വെല്ലുവിളി. നൂറുകണക്കിന് കെഎസ്‌.യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരന്‍ പറയുന്നത്.

പെരുംനുണകളുടെ രാജാവാണ് കെ സുധാകരനെന്നും മന്ത്രി പറഞ്ഞു. 35 ധീര സഖാക്കള്‍ നഷ്ടമായ പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. ഇതില്‍ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌.യു പ്രവര്‍ത്തകര്‍ ആണ്. ജനങ്ങളുടെ പൊതുബോധത്തില്‍ വിഷം കലക്കാനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്‌.യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ്‌എഫ്‌ഐ പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് വ്യക്തമാക്കാന്‍ കഴിയുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടി കെഎസ്‌.യു നയിച്ചിരുന്ന കാലത്ത് പോലീസ് നടപടിക്കിടെ ഓടയില്‍ വീണു മരിച്ച ഗുജറാത്തി ആയ മുള്‍ജി എങ്ങനെ രക്തസാക്ഷിയായി എന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതന്റെ ‘വാര്‍ത്ത വന്ന വഴി’ എന്ന പുസ്തകം വായിച്ചാല്‍ മനസ്സിലാകും. ആരോഗ്യപ്രശ്‌നങ്ങളാല്‍ മരിച്ച ഫോര്‍ട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷി ആക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിന് ഉള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്‌എസ് കോളേജില്‍ 1990 ല്‍ പുതിയവീട്ടില്‍ ബഷീര്‍ എന്ന കെ എസ് യുവിന്റെ മാഗസിന്‍ എഡിറ്ററെ തല്ലിക്കൊന്നത് കെഎസ്.യുക്കാര്‍ തന്നെയാണെന്നത് കെ. സുധാകരന്‍ ഓര്‍ക്കണം. നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളില്‍ കെഎസ്‌യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാര്‍ഥികളുടെ നിലപാടു മൂലമാണ്.

ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത്. സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി വി.ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു

0
ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....