പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർദ്ധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവൻകുട്ടി വിമർശിച്ചു. മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെ!. യുപി മുഖ്യമന്ത്രിക്ക് നേരെ ഇതുപോലെ പരാമർശം നടത്താൻ കഴിയുമോ. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെ നടത്താൻ പറ്റുമോ. ധൈര്യമായി ഇങ്ങനെ പരാമർശം നടത്താൻ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം. തരത്തിൽ പോയി കളിക്കണമെന്നാണ് മലയാളികൾക്ക് പരാമർശത്തോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പരസ്യ സംവാദത്തിനുള്ള വെല്ലുവിളി താൻ ഏറ്റെടുത്തപ്പോൾ രാജീവ് ചന്ദ്രശേഖർ പിന്നെ ആ വഴിക്ക് വന്നില്ല. സംവാദത്തിന് ഇപ്പോഴും തയ്യാറാണ്. നുണപ്രചാരണം കൊണ്ട് വിജയം നേടാമെന്നുള്ളത് വ്യാമോഹം. നേമത്തെ വികസനങ്ങൾ രാജീവ് ചന്ദ്രശേഖർ കണ്ണുതുറന്ന് ഒന്ന് കാണണം. ഉദ്ഘാടനം കഴിഞ്ഞതൊക്കെ വേണമെങ്കിൽ അങ്ങയെക്കൊണ്ട് ഒന്നുകൂടെ ഉദ്ഘാടനം ചെയ്യിക്കാം. വികസനം ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞ് ബിജെപി പുറത്തിറക്കിയ നോട്ടീസ് പിൻവലിക്കണം. അല്ലെങ്കിൽ പരസ്യ സംവാദത്തിന് തയ്യാറാകണം. ബിജെപിയുടെ നോട്ടീസും ചർച്ച ചെയ്യാം. നേമത്തെ വികസനവും ചർച്ച ചെയ്യാം. ഒ.രാജഗോപാലിൻ്റെ കാലത്തെ വികസനവും ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് വന്ന ബോക്സുകൾ പരിശോധിക്കണം. നാല് ബോക്സുകൾ കാർഗോ വഴി വന്നു. കൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കൈമാറി. ബോക്സുകൾ വന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...