സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വി ഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വി ഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വി ഡി സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ബിജെപി-സിപിഎം ഡീൽ വിശ്വസിക്കാൻ നഴ്സസറി സ്കൂള്‍ കുട്ടികളാണോ ജനം എന്നും ശിവൻകുട്ടി ചോദിച്ചു. നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ആണ് മത്സരം.

നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. പ്രചാരണത്തിലും ഉണ്ട്. എങ്കിലും നേമത്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമായിരുന്നു. അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് തന്നെ വീണാൽ എൽഡിഎഫിന് അത് നേട്ടമാകുമായിരുന്നു. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തിയപ്പോഴും സിപിഎം ഇവിടെ ജയിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി നീക്കം സിപിഎം വിരുദ്ധ വോട്ട് ഏകീകരിക്കലാണെന്നും ഘടകകക്ഷികള്‍ക്ക് സീറ്റ് നൽകിയതിൽ ഇത് വ്യക്തമാണെന്നും ശിവൻകുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...