ഡിവൈഎഫ്‌ഐക്ക് പുതുനേതൃത്വം; പ്രസിഡന്റ് വി. വസീഫ്‌ , സെക്രട്ടറിയായി വി.കെ. സനോജ് തുടരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി കോഴിക്കോട് സ്വദേശിയായ വി.വസീഫിനെ തിരഞ്ഞെടുത്തു. നിലവിൽ വസീഫ് ജോയിന്റ് സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിച്ചിട്ട് അധികമായില്ല. എസ്.ആര്‍ അരുണ്‍ ബാബുവിനെ ട്രഷററായി തിരഞ്ഞെടുത്തു. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്‌ഐ കമ്മിറ്റി. എസ്.സതീഷ്, ചിന്താ ജെറോം, കെ.യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.

സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജയസണ്‍ ആണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്. പത്തനംതിട്ടയില്‍ ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സമാപിച്ചു. ചിന്തോ ജെറോമിനേയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയ ചിന്തയ്ക്ക് ഡിവൈഎഫ്‌ഐ പ്രസിഡന്റ് പദവി നല്‍കുന്നത്‌ ഇരട്ടപ്രമോഷനാകുമെന്ന വിലയിരുത്തലിലാണ് തഴഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...