മാനനഷ്ടക്കേസില്‍ സബ് കോടതിയുടെ വിധി : പ്രതികരണവുമായി വി.എസിന്റെ മകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വി.എസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്തിരുന്ന മാനനഷ്ടക്കേസില്‍ സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിയ ജില്ലാ കോടതി വിധിയില്‍ പ്രതികരണവുമായി വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍.രാഷ്ട്രീയമായി നേരിടേണ്ട പ്രസ്താവനകളെ ഉമ്മന്‍ ചാണ്ടി നിയമപരമായി നേരിടാനാണ് ശ്രമിച്ചതെന്നും അതിനാലാണ് കോടതിയില്‍ തിരിച്ചടിയുണ്ടായതെന്നും വി.എ അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോടതി വ്യവഹാരങ്ങളില്‍ പലപ്പോഴും മേല്‍ക്കോടതികള്‍ കീഴ്ക്കോടതി വിധികള്‍ അസ്ഥിരപ്പെടുത്തിയ അനുഭവം അച്ഛനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ലെന്നും സുപ്രീംകോടതി വരെ പോയി അനുകൂല വിധി നേടിയെടുത്ത ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എ അരുണ്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഉമ്മന്‍ചാണ്ടി ഫയല്‍ ചെയ്തിരുന്ന മാനനഷ്ടക്കേസിലെ കീഴ്ക്കോടതി വിധിക്കെതിരെ അച്ഛന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ആ അപ്പീലില്‍ വാദം കേട്ട കോടതി, സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ചിരിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടി അച്ഛനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.സബ് കോടതിയുടെ വിധി വന്ന അന്നുതന്നെ ആ വിധി ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നതാണ്.

കോടതി വ്യവഹാരങ്ങളില്‍ പലപ്പോഴും മേല്‍ക്കോടതികള്‍ കീഴ്ക്കോടതി വിധികള്‍ അസ്ഥിരപ്പെടുത്തിയ അനുഭവം അച്ഛനെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. സുപ്രീംകോടതി വരെ പോയി അനുകൂല വിധി നേടിയെടുത്ത ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.വാസ്തവത്തില്‍, രാഷ്ട്രീയമായി നേരിടാമായിരുന്ന പ്രസ്താവനകളെ നിയമപരമായി നേരിടാന്‍ ശ്രമിച്ചതുകൊണ്ടാണ് ശ്രീ ഉമ്മന്‍ചാണ്ടിയുടെ വാദങ്ങളല്ല, അച്ഛന്റെ വാദങ്ങളാണ് ശരി എന്ന് ബോദ്ധ്യപ്പെടാനിടയായത്. വിധിയില്‍ സന്തോഷിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....