ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്ക് അപേക്ഷിക്കാം. യു.ജി.സി. – നെറ്റ്/പിഎച്ച്.ഡി. അഭിലഷണീയ യോഗ്യതയാണ്. പ്രായം 40 വയസ്സിൽ താഴെ. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃതസർവ്വകലാശാലയിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകൾ
RECENT NEWS
Advertisment