കിടങ്ങന്നൂർ മാർത്തോമ്മാ പള്ളി കയ്യടക്കി തെരുവുനായ്ക്കള്‍ ; മൌന വ്രതവുമായി ആറന്മുള പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കിടങ്ങന്നൂർ മാർത്തോമാ പള്ളി കയ്യടക്കി തെരുവുനായ്ക്കള്‍. കഴിഞ്ഞ 6 മാസത്തോളമായി 12 തെരുവുനായ്ക്കളാണ്  പള്ളിയുടെ പരിസരം കയ്യടക്കിയിരിക്കുന്നത്. ഇതില്‍ പലതും അക്രമകാരികളാണ്. പട്ടിയെ ഭയന്ന് പലരും ഇപ്പോള്‍ പള്ളിയില്‍ വരുന്നില്ല. കഴിഞ്ഞയിടെയാണ് ഞായറാഴ്ച രാവിലെ സണ്ടേസ്കൂളിന് വന്ന കുട്ടിയെ പട്ടികള്‍ ആക്രമിക്കുവാന്‍ തുനിഞ്ഞത്. പള്ളിയില്‍ ഉണ്ടായിരുന്ന ചിലര്‍ ബഹളം വെച്ചതോടെയാണ് കുട്ടി പട്ടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.

ആറന്മുള പഞ്ചായത്ത് പത്താം വാര്‍ഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വാര്‍ഡ്‌ മെമ്പര്‍ ഷീജയാണ് പഞ്ചായത്ത് പ്രസിഡന്റ്. വിശ്വാസികളില്‍ പലരും നായകളുടെ ഈ വിഷയം പ്രസിഡന്റിനെ പലപ്രാവശ്യം ധരിപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇടവകയിലെ അംഗങ്ങള്‍ പറയുന്നു. പഞ്ചായത്തിന്റെ ചുമതലയില്‍ ഇവിടെയുള്ള തെരുവ് നായകളെ എത്രയും വേഗം നീക്കിത്തരണമെന്നും എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് ഭയപ്പാടില്ലാതെ പള്ളിയില്‍ പോകുവാന്‍ കയിയൂ എന്നും വിശ്വാസികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...