ഗൾഫിൽ അവധിക്കാലം തുടങ്ങി ; വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഗൾഫിൽ അവധിക്കാലമായതോടെ വിമാന കമ്പനികളുടെ കൊള്ളയും ആരംഭിച്ചു. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിപ്പിച്ചത്. കുടുംബമായി വരുന്നവർക്ക് ടിക്കറ്റ് ഇനത്തിൽ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. മിക്ക ഗൾഫ് രാജ്യങ്ങളിലും സ്കൂളുകൾ അടച്ചിട്ടുണ്ട്. അവധിക്കാലത്ത് മതാപിതാക്കളും കുട്ടികളും എത്തുന്നത് മനസ്സിലാക്കിയ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് കുത്തനെ കൂട്ടി. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നും കേരളത്തിലേക്ക് ശരാശരി 12,000 രൂപയായിരുന്നു ടിക്കറ്റ് . എന്നാൽ, ഇപ്പോൾ 30,000 രൂപ നൽകിയാലെ യാത്ര ചെയ്യാൻ കഴിയു. അബൂദബി, ദുബൈ, ഷാർജ, ദോഹ, കുവൈത്ത് സിറ്റി തുടങ്ങി ഗൾഫിൽ നിന്നുള്ള എല്ലാ സ്ഥലത്തുനിന്നും നേരത്തയുള്ളതിനെക്കാൾ ഇരട്ടി പണം നൽകിയാലെ നാട്ടിൽ എത്താൻ കഴിയൂ. പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്. കേരളത്തിൽനിന്നും ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. അവധിക്കാലം അവസാനിച്ച് പ്രവാസി കുടുംബങ്ങൾ തിരിച്ചുപോകുന്ന സെപ്റ്റംബർ, ഒക്ടോർ മാസങ്ങളിലും ഭീമമായ ടിക്കറ്റ് നിരക്ക് നൽകിവേണം യാത്ര ചെയ്യാൻ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...