പത്തനംതിട്ട : ജില്ലയില്‍ 90 കേന്ദ്രങ്ങളില്‍ 83 ഇടത്തും വാക്‌സിനേഷന്‍ മുടങ്ങി. ഏഴ് കേന്ദ്രങ്ങളില്‍ അവശേഷിക്കുന്നത് 3500 ഡോസ് മാത്രമാണ്.
കോട്ടയത്ത് വാക്‌സിനേഷന്‍ ക്യാമ്പില്‍ ടോക്കണ്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി. ബേക്കര്‍ സ്‌കൂളിലെ ക്യാമ്പിലാണ് തുടര്‍ച്ചയായി മൂന്നാംദിവസവും തിരക്ക്. രജിസ്റ്റര്‍ ചെയ്യാതെയും ആളുകളെത്തി. വാക്‌സീന്‍ എടുക്കേണ്ടവര്‍ രജിസ്റ്റര്‍ ചെയയ്ണമെന്ന് നിബന്ധന ഉണ്ടായിരുന്നു.
6.30 മുതല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയതുമില്ല. പോലീസിന്റെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. ഇതിന്റെ പേരില്‍ ജനങ്ങളും പോലീസും തമ്മില്‍ വാക്കറ്റം ഉണ്ടായി. അതിനിടെ സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ കോവിഡ് വാക്‌സീന്‍ ക്യാമ്പും മാറ്റിവെച്ചു.