സരിതാ നായര്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ മന്ത്രി ടിപി രാമകൃഷ്‌ണനും പങ്കുണ്ടെന്നു തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സരിതാ നായര്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പര്‍ജന്‍ കുമാറിനും തട്ടിപ്പിനെക്കുറിച്ച്‌ അറിയാമായിരുന്നു എന്ന് പറയുന്ന സരിതാ നായരുടെ ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാര്‍ തന്നെയാണ് ഇത് പോലീസിന് കൈമാറിയത്.

പണം നല്‍കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ്‌ സരിതയുടെ പ്രതികരണം. നിയമനത്തിനായി പണം നല്‍കിയവരോട് മന്ത്രി ടി പി രാമകൃഷ്‌ണന് സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്ദരേഖയില്‍ വ്യക്തമാക്കുന്നത്. മന്ത്രിക്കും എം ഡിക്കും തട്ടിപ്പിനെക്കുറിച്ച്‌ അറിയാമെന്നും ശബ്‌ദേരേഖയില്‍ സരിത പറയുന്നുണ്ട്. സ്പര്‍ജന്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയില്‍ കയറാന്‍ ബെവ്‌കോ മാനേജര്‍ ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.

കെ ടി ഡി സിയിലും ബിവറേജസ് കോര്‍പ്പറേഷനിലും ജോലി വാഗ്‌ദാനം ചെയ്‌ത് പതിനാറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായര്‍ അടക്കമുളളവര്‍ക്ക് എതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...